
ഭക്തിയുടെ ദീപ പ്രഭയില്‍ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ വിജയ ദശമി ആഘോഷിച്ചു.ഭക്തരുടെ വഴിപാടായി താംബൂല സമര്‍പ്പണം ,കരിക്ക് പടേനി ,അന്നദാനം ,മീനൂട്ട് ,വാനരയൂട്ട് എന്നിവ നടന്നു.നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം നുകര്‍ന്നു.കാവ് ഊരാളി ഭാസ്കരന് ഊരാളി കാര്‍മികത്വം വഹിച്ചു.കാവ് സംരക്ഷണ സമിതി രക്ഷാധികാരി രാജന് കുട്ടി ,സെക്രട്ടറി സലിം കുമാര്‍ ,പ്രസിഡന്റ് ശാന്ത കുമാര്‍ ,ട്രഷറര്‍ സന്തോഷ് കുമാര്‍ ,രണ്ടാം തറ ഗോപാലന് ഊരാളി തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു