പത്തനംതിട്ട (കോന്നി ) 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) കർക്കടക വാവ് ബലി, പിതൃ തർപ്പണം, 1001 കരിക്ക് പടേനി ,1001 മുറുക്കാൻ സമർപ്പണം , പര്‍ണ്ണശാല പൂജ, വാവൂട്ട് എന്നിവ 2024 ആഗസ്റ്റ് മൂന്നാം തീയതി ശനിയാഴ്ച വെളുപ്പിനെ 4. 30 മുതൽ നടക്കും....
കോന്നി : ഒരു വർഷത്തെ ഐശ്വര്യം ദീപ നാളങ്ങളായി മുകളിലേക്ക് ജ്വാലിച്ചതോടെ പുണ്യ നദി അച്ചൻകോവിലിന്റെ കുഞ്ഞോളങ്ങൾ അവ ഏറ്റുവാങ്ങി പ്രകൃതിയിൽ സമർപ്പിച്ചു.999 മലകൾക്ക് അധിപനായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്തു ദിവസത്തെ മഹോത്സവത്തിന് പരിസമാപ്‌തി കുറിച്ച് പത്താമുദയ ഊട്ടുംഅച്ചൻ കോവിൽ നദിയിൽ കല്ലേലി വിളക്കും തെളിയിച്ചു. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആത്മീയ ആചാര അനുഷ്ടാനങ്ങളിൽ കർമ്മ സ്ഥാനത്തു ഉള്ളതാണ് ദീപങ്ങൾ.അന്തകാരം അകറ്റി...