ജീവിതമെപ്പോഴും ധന്യമായീടട്ടെ ദീപനാളം പോൽ തെളിഞ്ഞു കത്തിടട്ടേ മർത്ത്യന്‍റെ മനമിതിൽ പ്രകാശം പരത്തട്ടെ ദീപാവലി നാളിൽ ഒരായിരം ആശംസകള്‍ . എല്ലാ ഭക്ത ജനങ്ങള്‍ക്കും ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് സംരക്ഷണ സമിതിയുടെ ദീപാവലി ആശംസകള്‍...
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിന്‍റെ ഭക്തി ഗാനങ്ങള്‍ ഞായറാഴ്ച മുതല്‍ ഏഷ്യാനെറ്റ് കേബിള്‍ നമ്പര്‍:904 ല്‍( സംസ്കൃതി ചാനല്‍)" ദേവഗീത"ത്തിലൂടെ സംപ്രേക്ഷണം ചെയ്യുന്നു .ഞായറാഴ്ച രാവിലെ 7 മുതല്‍ 8 മണി വരെയും വൈകിട്ട് 6 മണി മുതല്‍ 7 മണി വരെയുമാണ് സംപ്രേക്ഷണം .എല്ലാ ഭക്തര്‍ക്കും സ്വാഗതം...
Sri Kalleli Oorali Appoopankaavu is an ancient temple Sri Kalleli Oorali Appoopankaavu is an ancient temple located in Kallelithottam in Konni, Pathanamthitta district of Kerala. The deity here has long been worshipped as the supreme power of nature and the lord of around hundred and one Mala Daivangal (Mountain Gods)....
കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് സര്‍വ്വ ഐശ്വര്യ പൂജ, പ്രകൃതി സംരക്ഷണ പൂജ, സ്ഥലകാല ദോഷപൂജ, ശത്രു സംഹാരപൂജ, വ്യാപാര ഐശ്വര്യ പൂജ, വാഹന ഐശ്വര്യ പൂജ, മംഗല്യപൂജ, വിദ്യാഭ്യാസ പൂജ, സന്താനസൌഭാഗ്യ പൂജ, മൃഗസംരക്ഷണ പൂജ, രോഗശാന്തി പൂജ, പിതൃപൂജ, പ്രശ്നചിന്ത പരിഹാര പൂജ എന്നിവ പ്രധാന പൂജകളായി സമര്‍പ്പിക്കാം. ആദിത്യ പൊങ്കാലയും മലയ്ക്ക് പടേണിയുമാണ് പ്രസിദ്ധം, സര്‍വ്വൈശ്വര്യത്തിന് വേണ്ടി അച്ചന്‍കോവിലാറ്റില്‍ ഭക്തര്‍ തെളിയിക്കുന്ന വിളക്കാണ് കല്ലേലി...
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവില്‍ നടത്തപ്പെടുന്ന ഒരു പ്രധാന വഴിപാടാണ് മീനൂട്ട്. ഇത് അച്ചന്‍കോവിലാറ്. അച്ചന്‍കോവില്‍ ഗിരിനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന പുണ്യനദി. ഏതു കൊടും വേനലിലും വറ്റാതെ ഒഴുകുന്ന കുഞ്ഞോളങ്ങള്‍ നീലകൊടുവേലിയുടെ ഔഷധ ഗുണം പേറുന്നു. തെളിനീരില്‍ മഹാവ്യാധികള്‍ വിട്ടൊഴിയുന്നു. അച്ചന്‍കോവിലാറിന്റെ തീരത്തില്‍ കാനനത്തില്‍ വാണരുളുന്ന പ്രപഞ്ച ശക്തി കുടികൊള്ളുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവിലെ മീനൂട്ട് വഴിപാട് പ്രസിദ്ധം തന്നെ. കുളത്തൂപ്പുഴ അയ്യപ്പ ക്ഷേത്രക്കടവില്‍ മീനുകള്‍ക്ക് ഭക്തര്‍ മലര്‍...
appooppan kavu സത്യം വദഃ ധര്‍മ്മം ചരഃ ആചാര അനുഷ്ഠാനത്തിന്റെയും വിശ്വാസത്തിന്റെയും ക്ഷേത്രങ്ങളുടേയും കേളീഗൃഹമായ കേരളത്തില്‍ നാടിന്റെ നന്മ വിളിച്ചോതുന്ന ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും ഉത്സവ ആഘോഷങ്ങള്‍ക്കും മനുഷ്യോല്പത്തിയോളം പഴക്കവും പ്രതാപവും ഉണ്ട്. കേരളം പരശുരാമനാല്‍ സൃഷ്ടിതമായ പുണ്യഭൂമി. പുല്ലിനേയും പുഴുക്കളേയും മണ്ണിനേയും മരങ്ങളേയും സര്‍വ്വ പ്രപഞ്ചസത്യത്തേയും ഈശ്വരചൈതന്യമായി കാണുന്ന പുണ്യ സ്ഥലം.എന്തിനേയും ഏതിനേയും മനസ്സിലേക്ക് ആവാഹിച്ച് ആരാധിക്കുന്ന പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന നന്മ നിറഞ്ഞ മനസ്സുകള്‍ക്ക്...
ദൃഢമായ ഈശ്വരവിശ്വാസം, ത്യാഗം, വൈരാഗ്യം, ശമം, ദമം, സഹിഷ്ണുത തുടങ്ങിയ ഗുണങ്ങളെല്ലാം ചെറുപ്പത്തില്‍ തന്നെ സമ്പാദിക്കപ്പെടേണ്ടവയാണ്. ജീവിതത്തില്‍ വിജയം വേണമെന്നുള്ളൊരാള്‍ക്ക് ഇവയെല്ലാം ഒഴിക്കാന്‍ പാടില്ലാത്തവയാണ്. വിവേകാദിഗുണങ്ങളെക്കൊണ്ടു ബുദ്ധി വേണ്ടത്ര നിര്‍മ്മലയും വീര്യയുക്തയുമായിരിക്കണം. അങ്ങനെയുള്ള ബുദ്ധിക്കു മാത്രമേ എളുപ്പത്തില്‍ ഏതൊരു കാര്യത്തിന്റെയും ഗുണദോഷങ്ങളെ തിരിച്ചറിയാന്‍ കഴിയൂ. ഒരു നല്ല ജീവിതത്തിന്ന് ആ തിരിച്ചറിയല്‍ അത്യാവശ്യമാണുതാനും. തക്കസമയത്ത് വേണ്ടതുവേണ്ടപോലെ ഗ്രഹിക്കാനും പ്രവര്‍ത്തിക്കാനും കഴിയണം. അതാണ് വിവേകത്തിന്റെ ലക്ഷണവും. അതില്ലെങ്കില്‍ പിന്നെ മറ്റെന്തെല്ലാം ഗുണങ്ങളുണ്ടായിട്ടും...
ഒരുവന്റെ സ്വഭാവം അവന്റെ ഏതുപ്രവൃത്തിയില്‍കൂടിയും പ്രകടമാകുന്നുണ്ട്. വിചാരവും വാക്കും പ്രവൃത്തിയും എപ്പോഴും നല്ല കാര്യങ്ങളില്‍ വ്യാപരിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ് സജ്ജനങ്ങള്‍. അവരെയാണ് സാധാരണ ജനങ്ങള്‍ അനുകരിച്ചുജീവിക്കേണ്ടത്. ആരുടെയും ജീവിതം അവരുടെ സ്വഭാവത്തിന്റെ പ്രകടഭാവമാണ്. അതുകൊണ്ട് സ്വഭാവത്തെ മറച്ചുവെക്കാന്‍ ആരെക്കൊണ്ടും സാധിക്കയില്ല. അദ്ധ്യാപകര്‍ ക്ലാസില്‍ കൊടുക്കുന്നതായ നോട്ട് കുട്ടികള്‍ അവരുടെ ബുക്കില്‍ എഴുതുന്നു. ഓരോ കുട്ടിയുടെയും നോട്ട്ബുക്ക് പരിശോധിച്ചാല്‍ അവന്റെ ജീവിതത്തിന്റെ സ്വരൂപം അദ്ധ്യാ പകര്‍ക്കു മനസ്സിലാക്കാന്‍ കഴിയും. നല്ല സ്വഭാവമുള്ള ഒരു കുട്ടിയുടെ...