സത്യത്തിന്റെ നേര്‍വഴിയിലേക്ക് കല്ലേലി മണ്ണിലേക്ക് ഏവർക്കും സ്വാഗതം

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം ),
പി ബി നമ്പർ:27,
കല്ലേലി ,കോന്നി (പിഒ ),
പത്തനംതിട്ട ജില്ല ,കേരളം പിന്‍ :689691
ഫോണ്‍ : 0468 2990448, 9946283143,9447504529
email :kallelykavu@gmail.com
web:www.sreekallelyooraaliappooppankavu.com
ബുക്കിംഗിന് -:
0468-2990448, 9946383143, 9946283143,9447504529
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )ഫേസ് ബുക്ക് പേജിലേക്ക് സ്വാഗതം
👇👇👇🦣🦣🦣👇👇👇
https://www.facebook.com/SreekallelyOoralAppooppan?mibextid=ZbWKwL
വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം
👇👇👇🦣🦣🦣👇👇👇
https://chat.whatsapp.com/IdFNuPyVTky41Ob7NavtKL
👇👇👇🦣🦣🦣👇👇👇
https://chat.whatsapp.com/LQiSGpoJr4f1IaHskyhJye?s=cl&p=a&ilr=0
instagram ഗ്രൂപ്പിലേക്ക് സ്വാഗതം
👇👇👇🦣🦣🦣👇👇👇
https://www.instagram.com/kallelykavu?igsh=MTFpd2o4NmVibDc2Ng==
x.com ഗ്രൂപ്പിലേക്ക് സ്വാഗതം
👇👇👇🦣🦣🦣👇👇👇
https://x.com/AppooppanKavu
you tube ഗ്രൂപ്പിലേക്ക് സ്വാഗതം
👇👇👇🦣🦣🦣👇👇👇
https://youtube.com/@kallelykavu?si=YIpL_lV_CupIT8Ri
സത്യത്തിന്‍റെ നേര്‍വഴിയിലേക്ക് കല്ലേലി മണ്ണിലേക്ക് ഏവർക്കും സ്വാഗതം
ചരിത്ര സത്യങ്ങളെ സാക്ഷി വെച്ച് പൂർവികരെ നമസ്കരിച്ച് കൊണ്ട് 999 മലകൾക്ക് അധിപനായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ അനുഗ്രഹ വർഷം ചൊരിയുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലേക്ക് മൂലസ്ഥാനത്തേക്ക് വിവിധ ദിക്കുകളിൽ നിന്നും കടന്നു വന്ന എല്ലാ ഭക്തമാനസങ്ങൾക്കും സർവ്വ വിധ ഐശ്വര്യവും സമ്പൽ സമർഥിയും ആയൂർ ആരോഗ്യ സൗഖ്യവും നേരുന്നു.ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലേക്കു കടന്നു വരുന്ന ഓരോ ഭക്തരും കാലും കയ്യും മുഖവും കഴുകി പവിത്രമായ 41 തൃപ്പടികൾ ഇറങ്ങി തിരു സന്നിധിയിലേക്ക് പുണ്യ ഭൂമിയിലേക്ക് പാദം ഊന്നുക.
താംബൂല സമർപ്പണം
മനസ്സിലെ ആഗ്രഹ സഫലീകരണത്തിനും ഉദ്ധിഷ്ട കാര്യ സിദ്ധിയ്ക്കും ഭക്ത ജനങ്ങൾ ഊരാളി അപ്പൂപ്പന് സമർപ്പിക്കേണ്ട ഇഷ്ട വഴിപാടാണ് താംബൂല സമർപ്പണം അഥവാ മുറുക്കാൻ വഴിപാട്.
പവിത്രമായ വെറ്റയില , പുകയില, ചുണ്ണാമ്പ്, അടയ്ക്ക, കലശം, നാഗ ദൈവങ്ങൾക്ക് ഉള്ള മഞ്ഞൾപൊടി, മറ്റ് പൂജാ ദ്രവ്യങ്ങൾ അടങ്ങിയ താംബൂലത്തിന് വേണ്ടി രസീത് വാങ്ങി പൂജാ സ്റ്റാളിൽ കൊടുത്തു വട്ടിയൊരുക്കടക്കമുള്ള താംബൂലം വാങ്ങുക.
താംബൂലം 🙁 ₹ 250 ) (thamboolam :₹ 250 )
താബൂലവുമായി ഏറ്റവും മുന്നിലൂടെ വലതു കാൽ വെച്ച് തിരു മനയിലേക്ക് പ്രവേശിക്കണം.
മാനവ കുലത്തെയും പ്രകൃതിയെയും ഒന്ന് പോലെ കാത്തു സംരക്ഷിച്ചു ലോക സമാധാനത്തിനും നന്മകൾക്കും വേണ്ടി കാലാന്തരങ്ങൾക്ക് മുൻപ് കല്ലേലി മണ്ണിൽ വാസമുറപ്പിച്ച മുപ്പത്തി മുക്കോടി ദേവ ഗണങ്ങൾക്കും 999 മലകൾക്കും അധിപനായി പ്രപഞ്ച ശക്തിയായി നില കൊള്ളുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ നിലപാട് തറയിൽ എത്തി മനസ്സിലെ വിഷമതകളും ആഗ്രഹങ്ങളും പ്രകൃതി സത്യങ്ങൾ കേൾക്കതന്നെ പ്രാർത്ഥിക്കുക. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ പാദാര വൃന്ദമായ തിരു പടികളിൽ തൊട്ടു നമസ്ക്കരിക്കുക.
തുടർന്ന് അപ്പൂപ്പന്റെ ഉപ സ്വരൂപമായി വാണരുളുന്ന നാല് ചുറ്റി കടൽ വാഴുന്ന ശ്രീ ഹരി നാരായണ തമ്പുരാന്റെ നടയിൽ ആയൂർ ആരോഗ്യ സൌഖ്യത്തിനും കണ്ടക ശനി, ഏഴര ശനി, അഷ്ടമ ശനി ദോഷങ്ങൾ മാറുന്നതിനു വേണ്ടി പ്രാർത്ഥന നടത്തി 1008 ഗണപതി ശ്രേഷ്ഠ ഗണങ്ങളിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന ശ്രീ കല്ലേലി കൗള ഗണപതിയുടെ നടയിൽ വിഘ്‌നങ്ങൾ മാറുവാൻ തൊഴുതു ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ 999 മലകളുടെ പ്രതീകമായ സത്യമുള്ള സ്വർണ്ണ മലക്കൊടി വെച്ച നിലവറയിൽ തൊഴുതു നേരെ കൂളി വാകയെന്ന മാതാവിൽ പിറവിയെടുത്ത ദിവ്യ തേജസ്സായ ബാല ദൈവമായ ശ്രീ കുട്ടിച്ചാത്തൻ അഥവാ കുട്ടി ശാസ്താവിന്റെ നടയിൽ നമസ്കരിക്കുക.ആഭിചാര ദോഷം കണ്ണും ദോഷം പ്രാക്ക് ദോഷം ശത്രു ദോഷം, നാവ് ദോഷം മാറുവാൻ പ്രാർഥന നടത്തുക.
പ്രപഞ്ച സത്യത്തിന്റെ മാതാവായ ശ്രീ കല്ലേലി അമ്മൂമ്മയുടെ തിരു സന്നിധിയിൽ ശരണം പ്രാപിക്കുക.മാതാ പിതാ ഗുരു ദൈവത്തെ സാക്ഷി വെച്ച് അമ്മൂമ്മയോട് മനം നിറഞ്ഞ് പ്രാർത്ഥിച്ച ശേഷം താംബൂലത്തിന് ഒപ്പമുള്ള വട്ടി ഒരുക്ക് എടുത്തു തലയ്ക്ക് മൂന്ന് പ്രാവശ്യം ഉഴിഞ്ഞ് അമ്മൂമ്മയുടെ തൃപ്പടിയിൽ സമർപ്പിച്ച് തൊട്ടു തൊഴുക.
ഉഗ്ര സ്വരൂപ ചൈതന്യങ്ങൾ വിളയാടി അനുഗ്രഹവർഷം ചൊരിയുന്ന 14 ഉപ നടകളിൽ വന്ദിക്കുക
ആദ്യം കടന്നു ചെല്ലുമ്പോൾ ആദ്യ ഉരു മണിയൻ നട. പറക്കും പക്ഷി പന്തീരായിരത്തിന്റെയും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗ്ഗത്തിന്റെയും നാൽ ക്കാലികളുടെയും അനുഗ്രഹം ഏറ്റു വാങ്ങി അമ്മ പരാശക്തിയെയും വന ദുർഗ അമ്മയെയും വണങ്ങി സത്യത്തിന്റെ രൂപങ്ങളായ അഷ്ട നാഗ രൂപത്തിൽ അധിവസിക്കുന്ന നാഗ രാജന്റെയും നാഗ യക്ഷി അമ്മയുടെയും അനുഗ്രഹം ഏറ്റുവാങ്ങി വിവാഹ തടസ്സം മാറുവാനും സൽസന്താനങ്ങൾ പിറക്കുവാനും ശരീരത്തിന്റെ അകത്തും പുറത്തുമുള്ള രോഗ പീഡകൾ ശമിക്കാനും മറ്റ് കാര്യ തടസ്സങ്ങൾ മാറുവാനും മഞ്ഞൾ പൊടി മൂന്ന് തവണ തലയ്ക്കു ഉഴിഞ്ഞ് സമർപ്പിക്കണം.
ഉഗ്ര സ്വരൂപം കുടികൊണ്ട് അധിവസിക്കുന്ന കൊച്ചു കുഞ്ഞ് അറുകൊല മൂർത്തിയെ വണങ്ങി അ റുകല ഭാവങ്ങളുടെ ദോഷങ്ങൾ മാറുവാനും കലിയും കലിപ്പടുകളും അടങ്ങുവാനും ദോഷ രൂപേണ വന്നു ഭവിച്ച സകല ദുഃഖങ്ങളും ദുരിതങ്ങളും മാറ്റി കെട്ടുവാനും പ്രാർത്ഥിക്കുക.
ഐശ്വര്യ ദേവതയും കാവിന്റെയും കാടിന്റെയും നാടിന്റെയും കാവലാളായ യക്ഷി അമ്മയുടെ അനുഗ്രഹത്തിനു വേണ്ടി കരിവള വഴിപാട് സമർപ്പിച്ചും മംഗല്യം നടക്കുവാനും സത് സന്താനങ്ങൾ ജനിയ്ക്കുവാനും തൊട്ടിൽ കെട്ടി വഴിപാടുകൾ നേരുക.ശാരീരിക ബലം മനോബലം ആത്മ ബലം ലഭിക്കാൻ ഭാരതപൂങ്കുറവൻ അപ്പൂപ്പനെയും അമ്മൂമ്മയെയും നമസ്കരിക്കുക.
അഭൗമ ശക്തികളായി പ്രപഞ്ചത്തിൽ നിലകൊള്ളുന്ന മൺ മറഞ്ഞു പോയ പൂർവ്വികരുടെ സ്മരണ നിലനിർത്തി അമ്മാവന്മാരെയും അപ്പൂപ്പന്മാരെയും ഗുരുക്കന്മാരെയും ആശാൻമാരെയും ഗുരു കാരവന്മാരെയും സ്മരിച്ചു പർണ്ണ ശാലയിൽ കുടികൊള്ളുന്ന ഉഗ്ര ശക്തി ഭാവങ്ങളെ തൊഴുതു ആഗ്രഹ സഫലീകരണത്തിന് വേണ്ടി പ്രാർത്ഥിക്കുക.
പിൻ വഴിയിൽ ഉള്ള ഏഴിലം പാലയിൽ ആദിവസിക്കുന്ന വിളിച്ചാൽ വിളിപ്പുറത്തു എത്തുന്ന അമാനുഷിക ശക്തി സ്രോതസുകളായ മാടനെയും മറുതയെയും ചുടല യക്ഷിയെയും ഗന്ധർവ്വ കിന്നാരാദികളെയും വരത്തു പോക്കുകളെയും ബാധകളെയും ഒ ടിയനെയും മുന്നോടി പിന്നോടികളെയും വിളിച്ചു കാര്യ കാരണങ്ങൾ ബോധിപ്പിച്ച ശേഷം തിരികെ ഏറ്റവും മുന്നിൽ എത്തി എണ്ണയും കർപ്പൂരവും നിലവിളക്ക് തിരിയും ചന്ദന തിരിയും പ്രാർത്ഥിച്ചു തലയ്ക്കു ഉഴിഞ്ഞ് കൊട്ടയിൽ സമർപ്പിക്കണം.
ശേഷം ഊരാളി മല വിളിച്ചു ചൊല്ലുന്ന പവിത്രമായ 999കളരിയിൽ താംബൂലം കൊടുത്തു ഉദ്ദേശ കാര്യങ്ങൾ പറയുമ്പോൾ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ അനുഗ്രഹത്തോടെ മല വിളിച്ചു ചൊല്ലി കരിക്ക് ഉടച്ച് രാശി നോക്കി ഊരാളി ശ്രെഷ്ടന്മാർ സത്യം സത്യമായി അരുളിപ്പാടുകളിലൂടെ കാര്യങ്ങൾ ബോധിപ്പിച്ചു വഴിപാടുകൾ പറഞ്ഞു നൽകും.
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരു നടയ്ക്ക് മുന്നിൽ പടിഞ്ഞാറ് തിരുവാർ കടലിനെ നോക്കി നോട്ട മുറപ്പിച്ച യോഗീശ്വര ഭാവം കുടികൊള്ളുന്ന വടക്കൻ ചേരി വല്യച്ഛന്റെ അനുഗ്രഹം ഏറ്റുവാങ്ങി അന്നദാന മണ്ഡപത്തിൽ എത്തി പ്രസാദമായ അന്നദാന കർമ്മങ്ങളിൽ പങ്കാളികളായി പടിഞ്ഞാറേ വഴിയിലൂടെ ഭാവനങ്ങളിലേക്ക് മടങ്ങാം.
ആചാര അനുഷ്ടാനങ്ങളെക്കുറിച്ച് കൂടുതൽ അറിയേണ്ട ഭക്ത ജനങ്ങൾ ഭരണ സമിതി ഓഫീസുമായി ബന്ധപ്പെട്ടു കാര്യങ്ങൾ ഗ്രഹിക്കണം:
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പ്രധാന വഴിപാടുകൾ
മലയ്ക്ക് കരിക്ക് പടേനി :ഉദ്ധിഷ്ട കാര്യങ്ങൾ വേഗത്തിൽ സാധിക്കാൻ ഏറ്റവും വലിയ വഴിപാടാണ് മലകളെ ഊട്ടി സ്തുതിക്കുന്ന മലയ്ക്ക് കരിക്ക് പടേനി സമർപ്പണം. മൂന്ന് കരിക്ക് മുതൽ 1001 കരിക്ക് വരെയുള്ള പടേനി നിത്യവും നടക്കുക ഏക കാവാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്. മൂന്ന് ദിവസത്തെ വ്രത നിഷ്ഠയോടെ മലയ്ക്ക് കരിക്ക് പടേനി സമർപ്പിക്കാം.ബുക്കിംഗിന് -:
0468-2990448, 9946383143, 9946283143,9447504529
നിത്യ പൊങ്കാല :കാര്യതടസങ്ങൾ നീക്കി ആഗ്രഹങ്ങൾ സാധിക്കാൻ വേണ്ടി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഭക്തജനങ്ങളുടെ വഴിപാടായി നിത്യവും സമർപ്പിക്കുന്ന പ്രധാന വഴിപാടുകളിൽ ഒന്നാണ് നിത്യ പൊങ്കാല. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ പിതാവായ സൂര്യ ഭഗവാനെ സാക്ഷിനിർത്തിയാണ് പൊങ്കാല സമർപ്പിക്കേണ്ടത്. പ്രകൃതിക്ക് പൂട്ടും പൂജ്യം കൊടുക്കുന്ന ഏറ്റവും പ്രധാന വഴിപാടുകളിൽ ഒന്നാണ് പൊങ്കാല സമർപ്പണം പൊങ്കാല സമർപ്പിക്കേണ്ട ഭക്തർ തലേദിവസം വ്രതം എടുക്കണം. ജില്ലാ ദിവസവും രാവിലെ ആറുമണി മുതൽ വൈകിട്ട് 5 മണി വരെ സന്നിധാനത്ത് പൊങ്കാല സമർപ്പിച്ചു വരുന്നു. പൊങ്കാലയ്ക്ക് ആവശ്യമായ എല്ലാ പൂജാ ദ്രവ്യങ്ങളും ഈ കാവിൽ തന്നെ ലഭ്യമാണ്.ബുക്കിംഗിന് -:
0468-2990448, 9946383143, 9946283143,9447504529
41 തൃപ്പടി പൂജ : ശ്രീ കല്ലേലി ഊരാളി കാവിലേക്ക് പുണ്യ ദർശനത്തിന് കടന്നുവരുന്നത് 41 തൃപ്പടികൾ ഇറങ്ങിയാണ്. എല്ലാ മലയാളം മാസം ഒന്നാം തീയതിയും വൈകിട്ട് പവിത്രമായ തൃപ്പടി പൂജ സമർപ്പിച്ചു വരുന്നു. മലയുടെ ദോഷം മാറി മലയുടെ ശാപം മാറി അഷ്ട ഐശ്വര്യങ്ങളും നേർ കാര്യങ്ങൾ സാധിക്കാൻ വേണ്ടി ഭക്തജനങ്ങൾ തൃപ്പടി പൂജ ഒരുപാട് ആയി സമർപ്പിച്ചു വരുന്നു.ബുക്കിംഗിന് -:
0468-2990448, 9946383143, 9946283143,9447504529
നവാഭിഷേക പൂജ : എല്ലാ മലയാള മാസം ഒന്നാം തീയതിയും ശ്രീ കല്ലേലി അപ്പൂപ്പനും അമ്മൂമ്മയ്ക്കും നവാഭിഷേക പൂജ എന്ന മഹത്തായ പൂജകളും വഴിപാടുകളും സമർപ്പിച്ചു വരുന്നു.
നവാഭിഷേകം നടത്തുന്നത് പല ദോഷങ്ങള്‍ക്കുമുള്ള പരിഹാര മാര്‍ഗമാണ് :ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എല്ലാ മലയാള മാസം ഒന്നാംതീയതിയും പ്രഭാതത്തില്‍ കല്ലേലി അപ്പൂപ്പനും കല്ലേലി അമ്മൂമ്മയ്ക്കും നവാഭിഷേകം വഴിപാടായി സമര്‍പ്പിക്കാം . പാലഭിഷേകം,നെയ്യഭിഷേകം,പനിനീര്‍ അഭിഷേകം,ചന്ദനാഭിഷേകം,ഇളനീര്‍ അഭിഷേകം,തേനഭിഷേകം,മഞ്ഞള്‍പ്പൊടി അഭിഷേകം,തൈരഭിഷേകം,പുഷ്പാഭിഷേകം എന്നിവ സമര്‍പ്പിക്കാം .കോപതാപാദികള്‍ മാറി ശാന്തതയുണ്ടാകാനും , സുരക്ഷിത ജീവിതം, മുക്തി, ഗൃഹം, സന്താന ഭാഗ്യം,പേരും പ്രശസ്തിയും,പുനര്‍ജന്മം ഇല്ലാതാകും (മോക്ഷം ലഭിക്കും), ധനം വര്‍ദ്ധിക്കും, സ്ഥാന കയറ്റം കിട്ടും,സല്‍ സന്താനങ്ങള്‍ ഉണ്ടാകാന്‍, രാജകീയ പദവി ലഭിക്കുവാന്‍,ത്രിവിധലോകങ്ങളിലും നന്മ, ജ്ഞാനം വര്‍ദ്ധിക്കും,മധുരമായ ശബ്ദമുണ്ടാകാനും ,ഗൃഹത്തില്‍ സുഭിക്ഷത, വശീകരണം, തിന്മകള്‍ അകലാനും , മാതൃഗുണം, സന്താനലബ്ധി,ഉദ്ദിഷ്ട കാര്യസിദ്ധി,ആരോഗ്യം, ആയൂര്‍ വര്‍ദ്ധന എന്നിവയ്ക്ക് ആണ് നവാഭിഷേക പൂജകള്‍ സമര്‍പ്പിക്കുന്നത്.ബുക്കിംഗിന് -:
0468-2990448, 9946383143, 9946283143,9447504529
നിത്യ അന്നദാനം :ഒരു മനുഷ്യായുസിൽ ഒരിക്കൽ എങ്കിലും ചെയ്യേണ്ട ദാന ധർമ്മങ്ങളിൽ ഏറ്റവുംമഹത്തരവും ജീവദായകവും ആണ് അന്നദാന സമർപ്പണം.അന്നവും വെള്ളവും ലഭിയ്ക്കുമ്പോൾ കിട്ടുന്ന ആത്മ സംതൃപ്തിയോളം വലുതായി ഒന്നും ഇല്ല. അന്നം വിളമ്പി നൽകുമ്പോൾ ആണ് ജന്മ പുണ്യം പരിപൂർണ്ണമാകുന്നത്.ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ വന്നു ചേരുന്ന എല്ലാ ഭക്തർക്കും രാവിലെ പ്രഭാത പൂജകൾക്ക് ശേഷം നിത്യവും അന്നദാനം ലഭ്യമാണ്. കാവിന്റെ വകയായും ഭക്തരുടെ വഴിപാടായും അന്നദാനം നടന്നു വരുന്നു.ഉദ്ധിഷ്ട കാര്യ സിദ്ധിയ്ക്കും പൂർവികരുടെ അനുഗ്രഹത്തിനുമായും അന്നദാനം സമർപ്പിക്കാം. നിത്യവും അന്നദാനം വഴിപാടായി സമർപ്പിക്കുന്ന ഏക കാനന വിശ്വാസ ഭൂമികയാണ് കല്ലേലികാവ്.ബുക്കിംഗിന് -:
0468-2990448, 9946383143, 9946283143,9447504529
പ്രശ്‌ന ചിന്ത നടത്തി കാര്യ സിദ്ധി പൂജ സമർപ്പിക്കാം
ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും പരിഹാര മാർഗമായി എല്ലാ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരു സന്നിധിയിയിൽ പ്രശ്‌ന ചിന്ത നടത്തി കാര്യ സിദ്ധി പൂജ സമർപ്പിക്കാം
നിത്യ കാര്യ തടസ്സം മാറ്റി
വിദ്യ -തൊഴിൽ രംഗത്ത് ഉയർച്ചയ്ക്ക് വേണ്ടി
മാംഗല്യ – സത് സന്താന സൗഭാഗ്യമേകി
ആഗ്രഹ സഫലീകരണത്തിന്
മുൻകൂട്ടി ബുക്കിംഗ് നമ്പർ:0468 2990448
പൂജകള്‍
നിത്യ പൂജ, ഉപസ്വരൂപ പൂജകൾ, മീനൂട്ട് വാനര ഊട്ട്, ആന ഊട്ട്, ചാവിരുത്തൽ, ചാവിറക്കൽ, പിതൃ പൂജ, ആശാൻ പൂജ, പർണ്ണ ശാല പൂജ, കോഴി ഉഴിച്ചിൽ, ഉരു പൂജ,നട വിളക്ക് തെളിയിക്കൽ, മന വിളക്ക് തെളിയിക്കൽ, കളരി വിളക്ക് തെളിയിക്കൽ, നെയ് വിളക്ക് തെളിയിക്കൽ, നാണയ പ്പറ, നെൽപ്പറ, മഞ്ഞൾ പറ, അൻപൊലി, തുലാഭാരം, അന്ന പ്രാശം, എഴുത്തിനിരുത്തൽ,ചാവി പൂജ, വാഹന പൂജ, വെള്ളം കുടി നിവേദ്യം,പൗർണമി പൂജ, നാഗ പൂജ, ആയില്യം പൂജ,സ്വർണ്ണ മലക്കൊടി പൂജ, മല വില്ല് പൂജ,ഭൂമി പൂജ, വൃഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ തുടങ്ങിയവ പൂജകളായി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.ബുക്കിംഗിന് -:
0468-2990448, 9946383143, 9946283143,9447504529
സത്യ സ്വരൂപനായി ലോകൈക നാഥനായി 999 മലകൾക്കും അധിപനായി സർവ്വ ചരാ ചാരങ്ങൾക്കും രക്ഷകനായി സത്യത്തിന്റെ നേർ രൂപമായി അഖിലാണ്ട കോടി ബ്രഹ്‌മാണ്ട ലോകത്തിനും ഐശ്വര്യ ദേവനാകുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ അനുഗ്രഹം തേടിയെത്തിയ മാനവ കുലത്തിനു ആയൂർ ആരോഗ്യ സൌഖ്യവും സമ്പൽ സമൃദ്ധമായ ജീവിതവും സർവ്വ ഐശ്വര്യവും ഉണ്ടാകട്ടെ എന്നും ഏവരുടെയും ആഗ്രഹങ്ങൾ മുനിർത്തിയുള്ള പ്രാർഥനകൾ എത്രയും വേഗം സഫലീകരിക്കട്ടെ എന്നും ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരുവുള്ളാൽ മനം നിറഞ്ഞ് പ്രാർത്ഥിക്കുന്നു. ഏവരുടെയും ആഗ്രഹങ്ങൾ മുന്‍നിർത്തിയുള്ള പ്രാർഥനകൾ എത്രയും വേഗം സഫലീകരിക്കട്ടെ …..
ഏവർക്കും നന്മകൾ നേരുന്നു.സത്യം വദ ധർമ്മം ചര. സത്യത്തിന്റെ നേർ വഴിയിലേക്ക് കല്ലേലി മണ്ണിലേക്ക് ഏവർക്കും സ്വാഗതം.
ബുക്കിംഗിന് -:0468-2990448, 9946383143, 9946283143,9447504529
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലേക്ക് (മൂലസ്ഥാനം ) ഉള്ള ബസ്സ് സമയം
കോന്നി -കല്ലേലി
രാവിലെ
6:00
8:00
9:20
10:05
10:30
11:40
ഉച്ചയ്ക്ക്
12:10
1:00
1.05
2:10
3:50
5:30
6:30
കല്ലേലി നിന്നും കോന്നിയിലേക്ക്
രാവിലെ
7:15
8:00
9:30
10:50
11:07
ഉച്ചയ്ക്ക്
12:10
1:05
1.30
3:00
4:00
5:30
7:00
Welcome to the Land of Truth – Sree Kallely Oorali Appooppan Kavu (Moolasthanam)
Welcome to Sree Kallely Oorali Appooppan Kavu (Moolasthanam), a sacred place of worship located at Kallely, Konni, in Pathanamthitta District, Kerala.
With reverence to our ancestors and the eternal truths of history, we warmly welcome all devotees who arrive from different parts of the world seeking the blessings of Sree Kallely Oorali Appooppan, revered as the Lord of the 999 Hills. May His divine grace bless everyone with prosperity, good health, happiness, peace, and success in life.
Important Offerings and Rituals
Thamboola Samarpanam (Betel Offering)
A special offering made for the fulfillment of wishes and successful completion of important endeavors.
Offering Amount: ₹250
Major Offerings
Malaikku Karikku Padeni
Daily Pongala
41 Sacred Steps Pooja
Navabhishekam Pooja
Daily Annadanam (Free Community Meal)
Prasna Chintha and Karya Siddhi Pooja
Naga Pooja
Pitru Pooja
Vehicle Pooja
Tulabharam
Various other special rituals and offerings
Special Features
Daily Annadanam for all devotees.
Special poojas conducted on the first day of every Malayalam month.
Prasna Chintha (spiritual consultation and guidance) on Mondays and Thursdays.
Dedicated rituals for prosperity, health, education, career growth, marriage, family well-being, and spiritual upliftment.
Contact Information
Sree Kallely Oorali Appooppan Kavu (Moolasthanam)
Kallely, Konni P.O.
Pathanamthitta District
Kerala, India – 689691
Phone:
0468-2990448
9946383143
9946283143
9447504529
Email:
kallelykavu@gmail.com
Website:
www.sreekallelyooraaliappooppankavu.com
Booking Information
For poojas, offerings, and special rituals, please contact:
0468-2990448
9946383143
9946283143
9447504529
Our Prayer
May the blessings of Sree Kallely Oorali Appooppan bring health, prosperity, peace, and abundance to all devotees. May your sincere prayers be fulfilled and your righteous aspirations be realized.
“Speak the Truth, Follow Dharma.”
Welcome to Kallely – The Path of Truth.



