കല്ലേലി കാവില്‍ ആദിത്യ പൊങ്കാലയും കല്ലേലി സാംസ്ക്കാരിക സമ്മേളനവും നടന്നു
കോന്നി : കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) പത്താമുദയ മഹോത്സവ ദിനത്തില്‍ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങള്‍ 999 മലയ്ക്ക് സമര്‍പ്പിച്ച് ഊരാളി ദേശം വിളിച്ചു ചൊല്ലി 101 കരിക്കിന്‍റെ പടേനി കളരിയില്‍ സമര്‍പ്പിച്ചു . ഇതോട് അനുബന്ധിച്ചുള്ള കല്ലേലി ആദിത്യ പൊങ്കാലയുടെ ഭദ്ര ദീപം സിനിമ ബാലതാരം മാളികപ്പുറം കല്ലു (കുമാരി ദേവാനന്ദ )കേരളോത്സവം ഫെയിം കുമാരി അഞ്ജന കടമ്പനാട്...