ആദിമ ജനതയുടെ ആത്‌മാവിഷ്കാരം: 999 മലക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി
കോന്നി : നൂറ്റാണ്ടുകളായുള്ള ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ വെറ്റില താലത്തിൽ നിലനിർത്തി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ 999 മലയുടെ സ്വർണ്ണക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി. ഭൂമി പൂജ, വൃക്ഷസംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ എന്നിവ അർപ്പിച്ച് പരമ്പ് നിവർത്തി ദേശത്തിന് വേണ്ടി ദീപം തെളിയിച്ച് തേക്കില്ല നാക്ക് നീട്ടിയിട്ട് നെൽമണികൾ കൊണ്ട് പറ നിറച്ച്...









